ലക്ഷങ്ങൾ വിലപിടിപ്പുള്ള നക്ഷത്ര ആമകളെ ക്ലോസറ്റിൽനിന്നും കണ്ടെടുത്തു; ദമ്പതികൾ പിടിയിൽ

ലക്ഷങ്ങൾ വിലപിടിപ്പുള്ള നക്ഷത്ര ആമകളുമായി ദമ്പതികൾ പോലീസ് പിടിയിൽ. സംഭവത്തിൽ മണക്കാട് അരിക്കുഴ മുണ്ടക്കല്‍ അനൂപ് വിജയന്‍ (29), ഭാര്യ അജിത(25) എന്നിവരാണ് പിടിയിലായത്. ദമ്പതികളുടെ വീട്ടിൽനിന്നും 42 നക്ഷത്ര ആമകളെ കണ്ടെടുത്തു. കിടപ്പുമുറിയിലെ ക്ലോസറ്റില്‍ നിന്നാണ് ആമകളെ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആമകളെ പോലീസ് എത്തിയതറിഞ്ഞ് ഇവര്‍ ക്ലോസറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. അനൂപിന്റെ ആഡംബര കാറില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് 4.37 ലക്ഷം രൂപയും വാഹനവും കസ്റ്റഡിയിലെടുത്തു. ഷെഡ്യൂള്‍ ഒന്നിലെ അതീവ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നതാണ് നക്ഷത്ര ആമകള്‍, നക്ഷത്ര ആമ ഒന്നിന് രാജ്യാന്തര വിപണിയില്‍ അഞ്ചു മുതല്‍ പത്തുവരെ ലക്ഷമാണ് വില.
അനൂപിനെയാണു ഞാറക്കല്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളുടെ വീട്ടില്‍ നിന്ന് നക്ഷത്ര ആമകളെ കണ്ടെടുത്തതോടെ ഭാര്യ അജിതയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദമ്പതികളെ കോടതി റിമാന്‍ഡ് ചെയ്തു. മണക്കാട് അരിക്കുഴ മുണ്ടക്കല്‍ അനൂപ് വിജയന്‍ (29), ഭാര്യ അജിത(25) എന്നിവരാണ് പിടിയിലായത്. ആമയെ വാങ്ങിയതിന്റെയോ വിറ്റതിന്റെയോ വിവരങ്ങള്‍ ഇവരില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha