കോട്ടയത്ത് 24 വര്‍ഷങ്ങള്‍ക്കു ശേഷം പീഡനക്കേസിലെ പ്രതി സ്വയം കീഴടങ്ങി

കോട്ടയത്ത് 24 വര്‍ഷങ്ങള്‍ക്കു ശേഷം പീഡനക്കേസിലെ പ്രതി സ്വമേധയാ കീഴടങ്ങി. പൂഞ്ഞാര്‍, വടക്കേപ്പറമ്പില്‍ വീട്ടില്‍ ക്രിസ്തുദാസാണ് പാലാ സബ്കോടതിയില്‍ കീഴടങ്ങിയത്. 1991ലെ പീഡനക്കേസിലെ പ്രതിയായിരുന്നു ഇയാൾ. പൂഞ്ഞാര്‍ സ്വദേശിയായ വീട്ടമ്മയെ മറ്റൊരാളുമായി ചേർന്ന് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു.
പാലാ ഡിവൈ.എസ്.പി. എ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ക്രിസ്തുദാസിനെ പിടികൂടാൻ അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇയാളുടെ തിരുവനന്തപുരത്തെ ഒളിത്താവളം കണ്ടെത്തിയ പോലീസ് പിടികൂടാനിരിക്കെ ഇതറിഞ്ഞ ക്രിസ്തുദാസ് സ്വമേധയാ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ ഏഴു വര്‍ഷത്തെ ശിക്ഷ വിധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ അയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha