50 ലക്ഷം രൂപവിലവരുന്ന ഹാഷിഷ് ഓയിലുമായി നിഷാന്ത് പോള്‍ കുര്യന്‍ എന്ന യുവാവിനെ എക്‌സൈസ് പിടികൂടി

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍നിന്നും 50 ലക്ഷം രൂപവിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായിബന്ധപ്പെട്ട് കോട്ടയം ഈരയില്‍ക്കടവ് വട്ടക്കുന്നേല്‍ നിഷാന്ത് പോള്‍ കുര്യനെ (27) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
രഹസ്യമായി പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 510 ഗ്രാം ഹാഷിഷ് ഓയില്‍ റെയ്ഡില്‍ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ഒരാള്‍ക്ക് ഉപയോഗിക്കുന്നതിനായി മാത്രം 510ഗ്രാം ഹാഷിഷ് സൂക്ഷിക്കാറില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഹാഷിഷ് ഓയില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്ന സംഘവുമായി നിഷാന്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വട്ടക്കുന്നേല്‍ വീട് കേന്ദ്രീകരിച്ച് ഏതാനുനാളുകളായി വന്‍തോതില്‍ ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു ഇന്നലെ രാവിലത്തെ റെയ്ഡ്.
അറസ്റ്റിലായ നിഷാന്ത് ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ എക്‌സൈസ് ഓഫീസിലേക്ക് മാറ്റി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ അശോക് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എല്‍.ദിപേഷ്, ഷാജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha