ബി.എസ്.എന്‍.എല്‍ ഫോര്‍ജി നിലവില്‍ വന്നു; അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റര്‍നാഷണല്‍ പ്രീ പെയ്ഡ് റോമിംഗ്

അങ്ങനെ നമ്മുടെ സ്വന്തം ബി.എസ്.എന്‍.എല്ലും ഫോര്‍ജിയായി. രാജ്യത്ത് ആദ്യമായി ഈ സേവനം നല്‍കുന്നത് തിരുവനന്തപുരത്ത്. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പാകുന്നത്. ഇടുക്കി ജില്ലയിലെ പെടുന്ന ഉടുമ്പന്‍ചോല ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, ഉടുമ്പന്‍ചോല ടൗണ്‍, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി എന്നിവടങ്ങളിലാണ് ആദ്യം 4 ജി സേവനം ലഭ്യമാകുന്നത്. ബി എസ് എന്‍ എല്‍ സി.എം.ഡി അനുപം ശ്രീവാസ്തവയെ ആദ്യകാള്‍ വിളിച്ച് 4 ജി പ്ലാന്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ബാക്കി സ്ഥലങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോക്ടര്‍ പി.ടി. മാത്യു പറഞ്ഞു.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്തതാവിനു കൂടിയ ഡാറ്റാ വേഗതയോടൊപ്പം മികച്ച അനുഭവവും പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതിയെന്ന് ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതി ശങ്കര്‍ അറിയിച്ചു. ഉപഭോക്താവിന്റെ തിരഞ്ഞെടുത്ത ഒരു ലാന്‍ഡ്‌ലൈന്‍ നമ്പറിലേക്കം പരിധിയില്ലാത്ത ലോക്കല്‍/എസ്.ടി.ഡി/ റോമിംഗ് കാളുകള്‍ വിളിക്കാന്‍ കഴിയുന്ന മൈബൈല്‍ ഹോം പ്ലാനിനും തുടക്കമായി. ഉപഭോക്താവിന് തന്റെ ലാന്‍ഡ്‌ലൈന്‍ നമ്പറിനോട് അവസാനത്തെ ആറക്കങ്ങള്‍ വരെ സാമ്യമുള്ള മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദ്ധ്യക്ഷ ശ്രീമതി ശോഭ കോശിയ്ക്കു ഭഹോം പ്ലാന്‍ 67 ആദ്യ സിം നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ് സൗകര്യവും ബിഎസ്എന്‍എല്‍ ഇന്ന് മുതല്‍ ആരംഭിച്ചു
ഹോം പ്ലാന്‍ 67 ന്റെ പ്ലാനിന്റെ പ്രത്യേകത
ലാന്‍ഡ്‌ലൈന്‍ നമ്പറിനോട് സാമ്യമുള്ള മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ ഇന്ത്യയില്‍ എവിടേക്കും റോമിംഗ് ഉള്‍പ്പെടെ ബി എസ് എന്‍ എല്‍ കോളുകള്‍ക്ക് സെക്കന്റിന് 1 പൈസയും മറ്റു കോളുകള്‍ക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക്. ഇരുപതു രൂപയുടെ സംസാരമൂല്യവും 500 ജി.ബി ഡാറ്റയും ആദ്യമാസം സൗജന്യമായി ലഭിക്കും. 10 കെ.ബിക്ക് ഒരു പൈസ എന്നതായിരിക്കും ഡാറ്റാ നിരക്ക്. 110, 200, 500, 1000 എന്നീ ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും. ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീം പ്രകാരം ഈ പ്ലാനില്‍ നിന്നും ഏതെങ്കിലും 4 ലോക്കല്‍ നമ്പറുകളിലേക്കു ബി.എസ്.എന്‍.എല്‍ നമ്പറിന് മിനിട്ടിനു 20 പൈസ നിരക്കിലും മറ്റു നമ്പറുകളിലേക്കു മിനിട്ടിനു 30 പൈസ നിരക്കിലും വിളിക്കാവുന്നതാണ്.
അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ്
അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ റ്റി മൊബൈല്‍ കമ്പനിയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ് സൗകര്യം നിലവില്‍ വന്നു. നേപ്പാളിലേക്കുള്ള റോമിംഗ് സൗകര്യം എന്‍സെല്‍ കമ്പനിയുമായി ചേര്‍ന്നാണ് നടപ്പാക്കിയിരിക്കുന്നത്. ഇന്‍കമിംഗ് എസ് എം എസുകള്‍ സൗജന്യമാണ് എന്നത് ഈ പ്ലാനിന് മേന്‍മയാണ്. റോമിംഗ് സമയത്ത് ഉള്ള സൗജന്യ ഇന്‍കമിംഗ് കോളര്‍ ഐഡി സൗകര്യവും വളരെയേറെ ഉപകാര്യപ്രദമാണ്.
https://www.facebook.com/Malayalivartha