കെ.എസ്.ആര്‍.ടി.സി. പെൻഷൻ കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യതും സര്‍ക്കാര്‍ ഏറ്റെടുക്കും; 600 കോടി രൂപ വായ്പ എടുക്കും

കെഎസ്‌ആര്‍ടിസി പെൻഷൻ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യതും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഹൈക്കോടതയില്‍ അറിയിച്ചു. ഇതിനായി 600 കോടി രൂപ വായ്പ എടുക്കും.
തുക കണ്ടെത്താന്‍ സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിക്കും . ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കെഎസ്‌ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം അല്പസമയത്തിനകം ആരംഭിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha