കേരളം ആത്മഹത്യയുടെ വക്കിലോ... കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സിന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കുമ്മനം, തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം

പിണറായിയുടെ ഭരണത്തില്‍ കേരളം ആത്മഹത്യാ മുനമ്പായി മാറുന്നുവെന്നും കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സിന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസിബുക്കിലാണ് കുമ്മനത്തിന്റെ പ്രതികരണം.
കുമ്മനം രാജശേഖരന്റെ കുറിപ്പ് ഇങ്ങനെ
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സിന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്.
പിണറായിയുടെ ഭരണത്തില്‍ കേരളം ആത്മഹത്യാ മുനമ്പായി മാറുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നു.ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വകയില്ലാതെ ജീവിതം വഴിമുട്ടി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മറുവശത്ത് തൊഴിലാളി വര്‍ഗ നേതാക്കള്‍ പൊതു ഖജനാവ് കട്ട് മുടിച്ച് അഴിമതിയും സുഖചികില്‍സയും നടത്തുന്നു.
ജീവിതത്തിന്റെ ഭൂരിഭാഗം സമയം കെ.എസ്.ആര്‍.ടി.സി എന്ന പൊതു മേഖലാ സ്ഥാപനത്തിനായി ഹോമിച്ച തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതാണ് പെന്‍ഷന്‍. ഇത് മുടക്കിയത് വഴി തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്.
ഭരണഘടനാ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ കേസ്സെടുക്കാന്‍ പൊലീസ് തയ്യാറാകണം. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജീവിക്കാനുള്ള അവകാശത്തിനായി കെ.എസ്. ആര്‍.ടി.സി പെന്‍ഷനേഴ്‌സ് നടത്തുന്ന പോരാട്ടത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കും.
https://www.facebook.com/Malayalivartha