ഈ സുന്ദരി എത്ര ക്യൂട്ടാണ്... പ്രിയ പി വാര്യര്‍ മലയാളികളുടെ മനസില്‍ ഇടം നേടി

ത്യശൂര്‍ക്കാരിയായ പ്രിയ പി വാര്യരാണ് മലയാളികളുടെ ഇപ്പോഴത്തെ ചര്‍ച്ച. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോള്‍ യുട്യൂബില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒപ്പം പാട്ടിലെ നായികമാരില്‍ ഒരാളായ പ്രിയ പി വാര്യരും.
ഗാനം പുറത്തിറങ്ങിയതോടെ ഒരു ദിവസം കൊണ്ട് പ്രിയയ്ക്ക് ഒരു മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ വമ്ബന്‍ താരങ്ങള്‍ വരെ ഒരു അഡാര്‍ ലവിലെ നായിക പ്രിയയുടെ ചിരിയില്‍ വീണു കഴിഞ്ഞു.
ഇത് വരെ 14 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് ആണ് പ്രിയ നേടിയത്. അതില്‍ ബോളിവുഡിലെ സുന്ദരന്‍ അര്‍ജുന്‍ കപൂറും മലയാളത്തിന്റെ യുവതാരം നീരജ് മാധവും ഉണ്ട്. ഒപ്പം, അല്ലു അര്‍ജുന്റെ വക പാട്ടിനെ പ്രശംസിച്ചു ഒരു ട്വീറ്റ് കൂടെ വന്നിരിക്കുകയാണ്. 'ഈ ഇടയ്ക്കു കണ്ടതില്‍ വച്ച് ഏറ്റവും ക്യൂട്ട് വീഡിയോ ഇതാണ് എന്ന് പറഞ്ഞാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha