കൊച്ചിയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ മലയാളികളടക്കം അഞ്ച് പേർ മരിച്ചതായും 11 പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം. മലയാളികളായ ഗവീൻ, റംഷാദ് എന്നിവരാണ് മരിച്ചത്. ഒ.എൻ.ജി.സിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിലാണ് അപകടം. കപ്പലിനകത്തുള്ള വാട്ടർ ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30നായിരുന്നു അപകടം. അപകടത്തെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 56 വർഷം പഴക്കമുള്ള കപ്പലാണ് മുംബയിൽ നിന്നെത്തിയ സാഗർ ഭൂഷൺ.
https://www.facebook.com/Malayalivartha