വിവാഹകാര്യം സംസാരിക്കാന്‍ യുവതിയെ വിളിച്ചുവരുത്തിയ കാമുന്‍ ആദ്യം പീഡിപ്പിച്ചു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തിയ സുഹൃത്ത് ബലാല്‍സംഘം ചെയ്തു

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സഹായ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം യുവാവിന് ഏഴ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ പൂളക്കല്‍ പറമ്പില്‍ ഹുസൈന്‍(35) എന്നയാളെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെന്നത്ത് ജോര്‍ജ്ജ് ശിക്ഷിച്ചത്. പിഴ സംഖ്യ കേസിലെ ഇരക്ക് നല്‍കുവാനും കോടതി ഉത്തരവിലുണ്ട്. 2011 മെയ് 19നാണ് കേസിനാസ്പദമായ സംഭവം.
19 വയസ്സ് പ്രായമുള്ള കണ്ണൂര്‍ സ്വദേശിനിയായ യുവതി കാമുകനായ സന്തോഷിനെ കണ്ട് വിവാഹകാര്യം സംസാരിക്കാന്‍ ഷൊര്‍ണൂരില്‍ എത്തിയതായിരുന്നു. യുവതിയോട് സ്‌നേഹം നടിച്ച് വിവാഹകാര്യം സംസാരിക്കാനായി കൊണ്ടുപോയ കാമുകനായ സന്തോഷ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ബന്ധപ്പെടുകയായിരുന്നു. സന്തോഷിനെതിരെ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് സന്തോഷിന്റെ സുഹൃത്തായ ഹുസൈന്‍ പെണ്‍കുട്ടിയെ രക്ഷിക്കാനെന്ന വ്യാജേന കുടുംബവുമായി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നു. യാത്രക്കിടയില്‍ ആളൊഴിഞ്ഞ റബ്ബര്‍ എസ്റ്റേറ്റില്‍വെച്ച് സന്തോഷിനെ മറന്നേക്കൂ ഞാന്‍ നിന്നെ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞു ഹുസൈന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ എസ്റ്റേറ്റിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഹുസൈന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ ചെറുതുരുത്തിയിലുള്ള റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശാരീരികമായി അവശയായ പെണ്‍കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പൊലീസും ജീവനക്കാരും ചെറുതുരുത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഭവമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും എത്തുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി സി.ഐ. ആയിരുന്ന മുരളീധരന്‍ കേസ് അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചു. കേസിലേക്കായി പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഉള്‍പ്പെടെ 12 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും ഹാജരാക്കി. വിശദമായ മൊഴിയെടുപ്പിനും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സബ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha