അധികാരത്തിലേറിയാല്‍ ബാറുകള്‍ തുറക്കാമെന്ന് പറഞ്ഞ് സി.പി.എം വഞ്ചിച്ചെന്ന് ബിജുരമേശ്; കോടിയേരി നേരിട്ടാണ് ഉറപ്പ് നല്‍കിയത്

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ കുടുക്കാന്‍ സി.പി.എം ആവശ്യപ്പെട്ടെന്ന് ബാര്‍ ഉടമ ബിജു രമേശ്. ഭരണത്തിലേറിയാല്‍ പൂട്ടിയ ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്നും അധികാരത്തിലേറിയ സിപിഎം വഞ്ചിച്ചെന്നും ബിജു രമേശ് ആരോപിച്ചു. കോടിയേരിയെ കണ്ട ശേഷം വി.എസിനെയും പിണറായിയെയും കണ്ടിരുന്നു. മാണിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാറുടമകള്‍ തെളിവ് നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ തെളിവ് നല്‍കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
മാണിയെ രക്ഷിക്കാന്‍ എല്‍.ഡി.എഫ് തയ്യാറായാല്‍ അതിനെ വഞ്ചനയെന്നേ പറയാനാവൂ. അവരുടെ അഴിമതി വിരുദ്ധമുദ്രാവാക്യത്തിന് പിന്തുണ നല്‍കിയ ജനങ്ങളെയാണ് സി.പി.എം വഞ്ചിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണയില്ലാതെ മാണിക്ക് ക്ലീന്‍ചിറ്റ് ലഭിക്കില്ലെന്നും ബിജു രമേശ് പറഞ്ഞു.
മാണിയെ എല്‍.ഡി.എഫില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ബാര്‍ക്കോഴ കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്. മാണിയെ പ്രതിയാക്കാനുള്ള സാഹചര്യ, ശാസ്ത്രീയ തെളിവുകളില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത് സംശയം സൃഷ്ടിക്കുന്നു. ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 45 ദിവസം കൂടി സമയം അനുവദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ ബിജു രമേശ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha