സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിഎച്ച് ഷുഹൈബിന്റെ കൊലപാതകമെന്ന് ആന്റണി

മുഖ്യമന്ത്രി പിണറായി വിജയന്‍ ദനയനീയ പരാജയമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാകുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിഎച്ച് ഷുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന ഭീകരതയ്ക്ക് മുമ്പില്‍ പൊലീസ് നിഷ്‌ക്രിയമായി. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം തയാറല്ലെന്ന് അവര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
അധികാര തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം നേതാക്കളുടെ മാനോഭാവം. ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിക്കുന്നു. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റു തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ സൈ്വര്യ ജനജീവിതം അസാധ്യമാക്കിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha