കണ്ണൂരിലെ കൊലപാതകം; സി.പി.എമ്മിന് അറിയില്ലെന്ന് പി.ജയരാജന്‍, കോണ്‍ഗ്രസുമായി തര്‍ക്കങ്ങളില്ലെന്നും ജില്ലാ സെക്രട്ടറി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് നടപടി എടുക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിനെതിരേ സിപിഎമ്മുകാര്‍ കൊലവിളി മുദ്രാവാക്യം നടത്തിയതും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ജരാജന്‍ പറഞ്ഞു.
കണ്ണൂരിലെ സി.പി.എമ്മിന് കോണ്‍ഗ്രസുമായി യാതൊരു തര്‍ക്കങ്ങളുമില്ല. മട്ടന്നൂരില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കൊലപാതകത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. ചെന്നിത്തല ആരോപിക്കുന്ന ചുവപ്പ് ഭീകരത ആര്‍.എസ്.എസും ബി.ജെ.പിയും സ്ഥിരമായി സി.പി.എമ്മിനെതിരെ പറയുന്നതാണ്. സി.പി.എമ്മിനെ ആക്രമിക്കന്‍ ചെന്നിത്തല ആ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്. അവര്‍ തമ്മിലുള്ള യോജിപ്പിന് തെളിവാണിതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഷൂഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha