ബസ് യാത്രാ നിരക്ക് കൂടും ; യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു

ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. മിനിമം നിരക്കില്‍ നിന്നും ഒരു രൂപ വര്‍ധിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. ഇതോടെ മിനിമം ചാര്‍ജ് എട്ടു രൂപയാകും. ജനങ്ങള്‍ക്ക് അമിതഭാരം വരാത്ത രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ഇടതുമുന്നണി യോഗം സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
വര്‍ധനവ് നിലവില്‍ വന്നാല്‍ ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം ചാര്‍ജ് 11 രൂപയാകും. വോള്‍വോ ബസുകളില്‍ മിനിമം 40 രൂപയെന്നത് 45 ആകും. സൂപ്പര്‍ ഡീലക്സ്- സെമി സ്ലീപ്പര്‍ നിരക്ക് 20 ല്‍ നിന്ന് 22 ആയി ഉയരും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിലും രണ്ടു രൂപ വര്‍ധിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതികമായ മാറ്റങ്ങള്‍ വരുത്താമെന്നും ശിപാര്‍ശയുണ്ട്.
അതേസമയം, ബസ് ചാര്‍ജ് കൂട്ടണമെന്ന തീരുമാനം എല്‍.ഡി.എഫ് എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ നിരക്ക് സംബന്ധിച്ച് നിലവിലുള്ള സാഹചര്യം പരിശോധിച്ച് ശരിയായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിക്കുകയാണ് മുന്നണി ചെയ്തത്. സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു.നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസ് ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha