ബാർകോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞു; മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും കുഞ്ഞാലിക്കുട്ടി

ബാര്‍കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലോടെ കെ.എം മാണിക്കും യുഡിഎഫിനുമെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണത്തിലേറിയാല്‍ പൂട്ടിയ ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്നും അധികാരത്തിലേറിയ സിപിഎം വഞ്ചിച്ചെന്നും ബിജു രമേശ് ആരോപിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യുഡിഎഫ് മുന്നണി വിട്ടുപോയ കേരളാ കോൺഗ്രസ്സ് തിരിച്ചു വരണമെന്നും എന്നാൽ തീരുമാനം എടുക്കേണ്ടത് മാണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനതാദള്‍ മുന്നണി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha