മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാനത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി എം സുധീരൻ

സംസ്ഥാനത്തെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.
സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഷുഹൈബ്. ഊര്‍ജ്ജസ്വലനായ ആ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢനീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഭാഗത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. മറ്റൊരു ഭാഗത്ത് കേരളം ഭരിക്കുന്ന സി.പി.എം. ആളെ കൊല്ലാന്‍ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha