ഒടുവില്‍ രാജി... കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജോണ്‍ രാജിവച്ചു

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജോണ്‍ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ പ്രിന്‍സിപ്പില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു.
60 വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്.
ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്ബളം നല്‍കാനും തീരുമാനിച്ചിരുന്നു.
കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും അധ്യാപകരെ തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലായിരുന്നു.
പ്രകോപനപരമായ നിലപാടെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും രാജിവയ്ക്കില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. ഒടുവില്‍ മാനേജ്‌മെന്റിന് മറ്റൊരു വഴിയില്ലാത്തതിനാല്‍ രാജി വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha