കത്തിക്കേണ്ടത് ഇന്ധനമല്ല കൊഴുപ്പാണ്: 'പെഡല്‍ കേരള'യ്ക്ക് സമാപനം

വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് കാസര്‍ഗോഡ് നിന്നും 'ആരോഗ്യമുള്ള ഹൃദയത്തിനായി കത്തിക്കേണ്ടത് ഇന്ധനമല്ല കൊഴുപ്പാണ്' എന്ന ആശയവുമായി തിരുവന്തപുരത്തെത്തിയ 'പെഡല്‍ കേരള' സൈക്കിള്‍ റാലിയ്ക്ക് സമാപനം. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ ക്ലബ്ബാണ് റാലി സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരെ അഭിസംബോധന ചെയ്തു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സമയത്ത് വ്യായാമത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യായാമത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സൈക്കിള്‍ സവാരി. ഇന്ധനം ഒഴിവാക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ട് വന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
ശനിയാഴ്ച കാസര്‍ഗോഡ് നിന്നും തിരിച്ച് 570ലധികം കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് മൂന്ന് ദിവസം കൊണ്ട് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മുഹമ്മദ് അസീം, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് സംഘത്തിലുള്ളത്. എല്ലാ ക്യാമ്പസുകളിലും സൈക്കിള്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുക എന്ന ആശയവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.
https://www.facebook.com/Malayalivartha