മൽസ്യബന്ധന ബോട്ടുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു

പല ആവശ്യങ്ങളും ഉന്നയിച്ച് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ മൽസ്യബന്ധന ബോട്ടുടമകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. കേരളത്തിലെ 3800 മത്സ്യബന്ധന ബോട്ടുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനവും മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടിയും മൂലം മൽസ്യബന്ധന മേഖല കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്.
അതിരൂക്ഷമായ ഇന്ധന വില ഉൾപ്പെടെയുള്ളവയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
https://www.facebook.com/Malayalivartha