മക്കളും ഭർത്താവും വേണ്ട... കണ്ടക്ടര്‍ ചേട്ടൻ പാവമാ! വീട്ടിലെ അലമാര കുത്തി തുറന്ന് ഭര്‍ത്താവിന്റെ 60,000 രൂപയും ആറ് പവനുമായി ബസ് കണ്ടക്ടര്‍ക്കൊപ്പം ഭാര്യ ഒളിച്ചോടി...പിന്നെ കിട്ടിയത് എട്ടിന്റെ പണിയും!

പയ്യോളി കോട്ടക്കലില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കളെ കര്‍ണ്ണാടകയില്‍ വച്ചു പോലീസ് പിടികൂടി. കര്‍ണ്ണാടകയിലെ വീരാജ്പേട്ടയിലെ ലോഡ്ജില്‍ വച്ചാണ് അയനിക്കാട് ചെത്തുപാറയില്‍ ഷിബീഷ്(31) കോട്ടല്‍ പള്ളിത്താഴെ ശ്രീത്ത(30) എന്നിവരെ പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഏഴിനു പകല്‍ പതിനൊന്നരയ്ക്കായിരുന്നു അമ്മയുടെ ബന്ധു വീട്ടില്‍ പോകാനുണ്ട് എന്നു പറഞ്ഞു യുവതി വീട്ടില്‍ നിന്നു ഇറങ്ങിയത്. വീട്ടിലെ അലമാര കുത്തി തുറന്ന് ഭര്‍ത്താവ് സൂക്ഷിച്ചു വച്ചിരുന്ന് 60,000 രൂപയും ആറുപവന്‍ സ്വര്‍ണ്ണവുമായായിരുന്നു യുവതി കാമുനൊപ്പം ഒളിച്ചോടിയത്.
പത്തും പതിനൊന്നും വയസുള്ള രണ്ട് ആണ്‍ കുട്ടികളെയും ഉപേക്ഷിച്ചാണു യുവതി ബസ് കണ്ടക്ടറായ കാമുകനൊപ്പം പോയത്. ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്. കുട്ടികളുടെ മൊഴിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം യുവതിക്കെതിരെ കേസ് എടുത്തു. കാമുകന്‍ ഷിബിനെതിരെ പ്രേരണ കുറ്റമാണു ചുമത്തിരിക്കുന്നത്. ഇരുവരേയും പതിനാലു ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha