ഗോവന്‍ യുവതിയെ മതം മാറ്റി വിവാഹം ചെയ്തശേഷം സ്വർണാഭരണങ്ങൾ തട്ടിച്ച് തിരുവനന്തപുരത്തെത്തി മറ്റൊരു വിവാഹം; യുവാവിനെതിരെ പരാതിയുമായി ആദ്യഭാര്യ

ഗോവന്‍ സ്വദേശിനിയായ യുവതിയെ മതം മാറ്റി വിവാഹം കഴിക്കുകയും കുഞ്ഞുണ്ടായ ശേഷം സ്വര്‍ണം തട്ടിയെടുത്ത് രണ്ടാം വിവാഹം കഴിക്കുകയും ചെയ്ത തിരുവനന്തപുരം തൊട്ടിക്കല്ലു സ്വദേശിയായ ഷംനാദ് അബ്ദുള്‍ കലാമിനെതിരെ ഭാര്യ ഫാത്തിമ അബുദാബി കോടതിയില്‍ പരാതി നൽകി. അബുദാബി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായ ഷംനാദ് ഫാത്തിമയുമായുള്ള വിവാഹം കഴിഞ്ഞ് കുഞ്ഞായ ശേഷം അമ്മയെ ചികിൽസിക്കാൻ കാശില്ലെന്ന് പറഞ്ഞ് ഫാത്തിമയുടെ സ്വർണാഭരണങ്ങൾ വാങ്ങുകയും നാട്ടിലെത്തി വേറൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു.
സംഭവം അറിഞ്ഞ ഫാത്തിമയെ ഇക്കാര്യം മറ്റാരെങ്കിലും അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടാം വിവാഹമറിഞ്ഞ് തിരുവനന്തപുരത്ത് ഷംനാദിന്റെ വീട്ടിലെത്തിയെങ്കിലും ഷംനാദ് ഒളിവിൽ പോകുകയായിരുന്നു. മറ്റു ബന്ധുക്കള്‍ അവിടെ നില്‍ക്കാന്‍ സമ്മതിച്ചതുമില്ല. ഇതേതുടർന്ന് ഫാത്തിമ അന്നു തന്നെ അബുദാബിയിലേക്ക് തിരിച്ചിരുന്നു. തൊട്ടുപിന്നാലെ അബുദാബിയിലെത്തിയ ഷംനാദ് മറ്റൊരാളുടെ ഭാര്യയാണെന്ന് വീട്ടുകാരോട് പറയണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഫാത്തിമ പരാതി നല്‍കിയത്. ഷംനാദിനെതിരെയുള്ള പരാതിയില്‍ കോടതി ഫാത്തിമയ്ക്ക് നഷ്ട പരിഹാരം വിധിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കുന്നില്ലെന്നും ഇവര്‍ രണ്ടാം പരാതിയില്‍ പറഞ്ഞു.മതം മാറിയതിന്റെയും, വിവാഹം കഴിച്ചതിന്റെയും രേഖകളും ഫാത്തിമ കോടതിയില്‍ കൈമാറിയിട്ടുണ്ട്.
അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള സലൂണില്‍ ജോലി ചെയ്യുകയായിരുന്നു വെറോണിക്ക ആന്റര്‍ പാര്‍വാര്‍ക്കര്‍ എന്ന യുവതി. സമീപത്തെ ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്ന ഷംനാദ് വിവാഹാഭ്യര്‍ത്ഥനയുമായി ചെല്ലുകയായിരുന്നു. പ്രണയത്തിലാവുകയും 2014 ഡിസംബറില്‍ ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമയാവുകയും ചെയ്തു. വിവാഹ ശേഷം ഷംനാദിന് ജോലി നഷ്ടപ്പെട്ടപ്പോള്‍ ഫാത്തിമയാണ് സ്വദേശിയായ യുവതിയോട് പറഞ്ഞ് മുനിസിപ്പാലിറ്റിയില്‍ സര്‍വേയറായി ജോലി വാങ്ങി കൊടുത്തത്.
https://www.facebook.com/Malayalivartha