കേരളാകോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സി.പി.എമ്മില്‍ പുരോഗമിക്കുന്നതിനിടെ ഇടംകോലിട്ട് കാനം രംഗത്ത്

കേരളാകോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സി.പി.എമ്മില്‍ പുരോഗമിക്കുന്നതിനിടെ ഇടംകോലിട്ട് കാനം രംഗത്തെത്തി. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കാനം പറഞ്ഞു. കോട്ടയം കറുകച്ചാലില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്താണ് കാനം സി.പി.എമ്മിന് താക്കീത് നല്‍കിയത്. കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം കോട്ടയം ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. അതിനെതിരെ സി.പി.ഐ കോട്ടയം മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടമാണ് എല്‍.ഡി.എഫ് നടത്തുന്നതെങ്കില്‍ കെ.എം മാണിയെ പോലുള്ളവരെ ഉള്‍ക്കൊള്ളാനാവില്ലെന്ന് കാനം തുറന്നടിച്ചു.
സി.പി.എം ഇല്ലാതെ എല്‍.ഡി.എഫിന് നിലനില്‍പ്പില്ലെന്ന് സി.പി.ഐ വിശ്വസിക്കുന്നു. അതുപോലെ സി.പി.ഐ ഇല്ലാതെ ഇടത്പക്ഷത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് സി.പി.എമ്മിലെ സഹോദരങ്ങള്‍ മനസിലാക്കണമെന്നും കഴിഞ്ഞ ദിവസം കാനം പറഞ്ഞിരുന്നു. സി.പി.ഐ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട 1969 മുതല്‍ 1979 വരെ സി.പി.എം സെക്രട്ടറിയേറ്റിന് ചുറ്റുംവട്ടം കറങ്ങുകയായിരുന്നെന്നും കാനം പരിഹസിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് നിലപാട് ഒന്ന് കൂടി കടുപ്പിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസിനെ എങ്ങനെയും മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
https://www.facebook.com/Malayalivartha