മാണിക്യ മലര്‍ ആര്‍.എസ്.എസിന്റെ പ്രണയദിന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി ;ഇന്ത്യക്കാര്‍ എല്ലാവരെയും സ്നേഹിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അല്ലാതെ വെറുക്കാനല്ലെന്നും തെളിയിച്ചതായി ദലിത് സമരനായകൻ ജിഗ്നേഷ് മേവാനി

വലൈന്റന്സ് ഡേക്കെതിരായ ആര്‍.എസ്.എസ് പ്രതിഷേധങ്ങള്‍ക്കും ആക്രമങ്ങള്‍ക്കുമുള്ള മറുപടിയാണ് 'മാണിക്യ മലരായ പൂവി'യെന്ന ഗാനത്തിന് രാജ്യവ്യാപകമായ ലഭിച്ച സ്വീകാര്യതയെന്ന് ദലിത് ആക്ടിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ട്വിറ്ററിലാണ് മേവാനി പ്രതികരിച്ചത്.
അഡാറ് ലവിലെ മാണിക്യ മലരായ പൂവിയെന്ന പാട്ടും അതില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുല്‍ റൗഫും രാജ്യത്തിന് അകത്തും പുറത്തും വൈറലായി മാറിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ എല്ലാവരെയും സ്നേഹിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അല്ലാതെ വെറുക്കാനല്ലെന്നും തെളിയിച്ചതായി മേവാനി ട്വീറ്റ് ചെയ്തു.എല്ലാവരോടും മനോഹരമായ വീഡിയോ കാണാനും മേവാനി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha