ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റ്; പ്രിൻസിപ്പാളിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ തെറ്റ് സമ്മതിച്ച് സ്കൂൾ മാനേജ്മെന്റ്

ഗൗരി നേഹയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റാണെന്ന് സമ്മതിച്ച് ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ്.പ്രിൻസിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസ് അയച്ചിരുന്നു. ഗൗരി നേഹ കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനാണ് നടപടി.
സംഭവത്തിൽ പ്രിൻസിപ്പാളിനോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിപ്പിക്കാനാണ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധ്യാപികമാര്‍ക്കും മാനേജ്മെന്റ് താക്കീത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha