മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് മാർക്കറ്റുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തിലെ ഫോർമാലിൻ, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഫ്ടെസ്റ്റ് എന്ന പേരിൽ രണ്ടു തരം പരിശോധന കിറ്റുകളാണ് തയാറാക്കിയത്. ഇതിലൂടെ മത്സ്യത്തിൽ മായം കലന്നിട്ടുണ്ടോയെന്ന് കണ്ടെത്താമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha