കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണ സംഘങ്ങള്‍ വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. കുടിശീക തീര്‍ത്ത് കൊടുക്കാന്‍ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha