കീഴാറ്റൂര്‍ സമരക്കാരെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ; പരിസ്ഥിതി സംരക്ഷകരെന്ന് പറഞ്ഞ് ചില വികസന വിരോധികളുണ്ടെന്ന് കെ. മുരളീധരന്‍

പരിസ്ഥിതി സംരക്ഷകരെന്ന് പറഞ്ഞ് വികസന പദ്ധതികളെ എതിര്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇവിടെയുണ്ടെന്ന് കെ. മുരളിധരന്‍ എംഎല്‍എ. കീഴാറ്റൂര്‍ സമരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോഴാണ്. സമരക്കാരെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ തന്നെ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കെ.ഡി.ഐ.എസ്.സി ഉദ്ഘാടന വേദിയിലാണ് മുരളീധരന്റെ പരാമര്‍ശം.
കീഴാറ്റൂര്‍ പ്രാദേശിക വിഷയമാണെന്നും ഇത്തരം സമരങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കണമെന്നും കെ. മുരളീധരന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂര്‍ സമരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോഴാണ്. സമരക്കാരെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവള വിഷയം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിച്ചത്. വെടിവെപ്പും ലാത്തിച്ചാര്‍ജുമുണ്ടാക്കാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം.മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത് തന്‍റെ അഭിപ്രായമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha