കോടതിയലക്ഷ്യ നടപടിയില്‍ വളരെ തിടുക്കത്തില്‍ ആരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാറില്ലന്ന് സുപ്രീം കോടതി ; അടിയന്തരമായി സ്‌റ്റേ വേണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം തള്ളി

കോടതിയലക്ഷ്യ കേസില്‍ ആരെയും നേരിട്ട് ജയിലിലേക്ക് അയക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിരീക്ഷണം. അടിയന്തരമായി സ്‌റ്റേ വേണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കോടതിയലക്ഷ്യ കേസില്‍ ആരെയും പെട്ടെന്ന് ജയിലില്‍ അടയ്ക്കാന്‍ കഴില്ല. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ ഉണ്ട്. ജേക്കബ് തോമസ് ഭയപ്പെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഈസ്റ്റര്‍ പ്രമാണിച്ച് ഈ ആഴ്ചയില്‍ തുടര്‍ച്ചയായി അവധികള്‍ വരുന്നതിനാല്‍ അടിയന്തരമായി സ്‌റ്റേ വേണമെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു.
വിസില്‍ ബ്ലോഗേഴ്‌സ് ആക്‌ട് പ്രകാരമാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെയും താന്‍ പരാതി നല്‍കിയിട്ടില്ല. താന്‍ തന്നെ നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ കേസുകളില്‍ കോടതിയില്‍ ഉണ്ടായ തിരിച്ചടിയാണ് പരാതി അയക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. അഴിമതിക്കെതിരെ കുരിശ്‌യുദ്ധം തുടരുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha