മകളെ കാണാതായപ്പോൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോയതാണെന്ന് കരുതി... കരഞ്ഞു കലങ്ങിയ കണ്ണുമായി വന്നപ്പോൾ അമ്മയുടെ പരാതിയിൽ പോലീസുകാരും വീണു; അന്വേഷണ സംഘം പെൺകുട്ടിയുടെ മുറി അരിച്ച് പെറുക്കിയപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകൾ... പരാതിയുമായെത്തിയ 'അമ്മ അറസ്റ്റിലായപ്പോൾ 44കാരിയെ കുറിച്ച് പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. 44 കാരിയായ ഇവരുടെ പന്ത്രണ്ടാമത്തെ ഭര്‍ത്താവാണ് 17കാരിയുടെ കാണാതാകലിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ നെയ്യാറ്റിന്‍കരയില്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ പണപ്പിരിവും ഇവരുടെ വീട്ടിൽ പഞ്ചാരക്കുട്ടനും കാമഭ്രാന്തനുമായി കയറി ഇറങ്ങി നടന്ന നടന്ന ബിനു ഒളിവിൽ പോയി.
അന്വേഷണത്തിൽ വഴിത്തിരിവായ ഡയറി പോലീസിന്റെ കൈയിൽ കിട്ടിയതോടെ കാര്യങ്ങൾക്ക് കുടുതൽ വ്യക്തയായി. അമ്മയുടെ കാമുകന്‍ പലപ്പോഴായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഓരോ ദിവസത്തെയും ദുരിതങ്ങള്‍ വിവരിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. അമ്മയും കാമുകനും തന്റെ മുന്നില്‍ വെച്ച് ലൈംഗിക വേഴ്ച നടത്താറുണ്ടെന്നും അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാന്‍ കഴിയുന്നില്ലന്നും പെണ്‍കുട്ടി പറയുന്നു. അമ്മ തന്നെ തന്നോടു കാമുകന്റെ ഇംഗിതം സാധിച്ചു കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും ഡയറിയിലുണ്ട്.
പലപ്പോഴായി അമ്മയുടെ കാമുകന്‍ തന്നെ കാണിക്കാന്‍ പാടില്ലാത്തത് കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നും 17 കാരി ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഡയറി കിട്ടിയ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കായി പൊലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി. ഇതിനിടയില്‍ ഒരു അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നു തന്നെ പെണ്‍കുട്ടിയ പൊലീസ് കണ്ടെത്തി.
സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും ആദ്യം ഒന്നും പറയാത്ത അവള്‍ ഡയറി കാട്ടിയതോടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. അമ്മയുടെ കാമുകന്റെ അതിക്രമം സഹിക്കവയ്യാതെ ഒരു രാത്രി വീട് വിട്ട് ഓടിയതാണന്നും പിന്നീട് അഭയം തന്ന ബന്ധു വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതേ തുടര്‍ന്ന് വീട്ടില്‍ പൊലീസ് എത്തുമ്ബോള്‍ പെണ്‍കൂട്ടിയുടെ വീട് പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് പരാതിയിലുണ്ടായിരുന്ന ഫോണ്‍ നമ്ബരില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് . കുട്ടിയുടെ അമ്മ ഒളിവില്‍ പോയതാണന്ന് മനസിലായപ്പോള്‍ തന്നെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് വലവിരിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്നെ മധ്യവയസ്‌ക്കയെ പൊലീസ് പൊക്കി. സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞ അവര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കരഞ്ഞു പറഞ്ഞു . മുന്‍ ഭര്‍ത്താവും മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇവര്‍ പറഞ്ഞു. അമ്മയുടെ സ്വഭാവദൂഷ്യം കാരണം മറ്റു മക്കള്‍ പ്രായപൂര്‍ത്തിയായതോടെ മാറി താമസിച്ചു.
https://www.facebook.com/Malayalivartha