സംഭവിക്കാൻ പോകുന്ന കാര്യങ്ങൾക്കിടയിൽ നിന്നുകൊണ്ടൊരു സിനിമ; ചില്ലപ്പോൾ ഒരു പെൺകുട്ടി " എന്ന സിനിമയുമായി ഒരു കൂട്ടം ചെറുപ്പക്കാർ

കാലഘട്ടങ്ങൾക്ക് ഒരു സിനിമ ജനിക്കുക സർവ്വ സാദാരണമാണ്... ഉയർന്നു വരുന്ന മുറവിളികൾക്കും നാളിതുവരെയും, തുടർന്നുള്ള ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങൾക്കിടയിൽ നിന്നു കൊണ്ടാണ് ഒരു കൂട്ടം ചെറുപ്പക്കാർ ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിമയുമായി അണിയറയിൽ ഒരുങ്ങുന്നത്.
ഇന്നു രാവിലെ മതമൈത്രിക്ക് പേരുകേട്ട നൂറനാട് യുദ്ധഭൂമിയുടെ തിരുശേഷിപ്പായ പടനിലം ക്ഷേത്രത്തിൽ സിനിമയ്ക്ക് തുടക്കം കുറിക്കുകയും ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കുകയും ചെയ്തു. ടെലിവിഷൻ രംഗത്തെ പ്രഗത്ഭ സാന്നിദ്ധ്യം വഹിച്ചിട്ടുള്ള പ്രസാദ് നൂറനാടാണ് ചിത്രത്തിന്റെ സംവിധായകൻ! എം കമറുദ്ദീൻ കഥയും തിരക്കഥയും സംഭാക്ഷണവും എഴുതുന്നു.
കലോത്സവ വേദികളിൽ പ്രതിഭയുടെ മാറ്റു തെളിയിച്ച ആവണി പ്രസാദ്, കാവ്യ ഗണേഷ് പ്രധാന താരങ്ങളായി എത്തുന്നു. ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നു. സിനിമയുടെ ഛായാഗ്രഹണം ശ്രീജിത്ത് ജി നായരാണ്, ട്രൂലൈൻ പ്രൊഡക്ഷന്റെ ബാനറിൽ സുനീഷ് ചുനക്കര നിർമ്മിക്കുന്നു ... പ്രകാശ് ചുനക്കരയാണ് , പ്രൊഡക്ഷൻ കൺട്രോളർ , അസോ- ഡയറക്ടർ ആദർശ് ആനയടി, കല അജയ് വർണശാല , സംഗീതം അജയ്സരിഗമ.
https://www.facebook.com/Malayalivartha