മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ വന്നതിനോട് യോജിക്കുന്നുണ്ടോ? ഉത്തരം ഇതാണ്...

തിരുവനന്തപുരം: സിനിയിലും രാഷ്ട്രീയത്തിലും രക്ഷിതാക്കളുടെ തണലില്‍ വരുന്നവര്‍ ധാരാളമുണ്ടെങ്കിലും കലാരംഗത്ത് പ്രതിഭയുള്ളവര്‍ മാത്രമേ രക്ഷപെടൂ എന്ന് സംവിധായകന്‍ ഹരികുമാര്‍. കഴിവുള്ളവര്‍ സിനിമയെന്നല്ല ഏത് മേഖലയിലും വിജയിക്കുമെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. പണവും അധാകാരവും പദവിയും ഉള്ളവരുടെ മക്കള്‍ സിനിമയുള്‍പ്പെടെയുള്ള എല്ലാ മേഖലകളും കീഴടക്കുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ ആരുടെ തണലും ഇല്ലാതെ പ്രയാസപ്പെടുകയാണെന്ന് സംവിധായിക വിധുവിന്‍സെന്റ്. അവസരത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് ഒരാളുടെ ഭാഗ്യവും ഭാവിയുമെന്ന് നടന്‍ ജോബി. നടന്‍മാരുടെ മക്കള്‍ സിനിമയിലെത്തുന്നത് രക്ഷിതാവിന്റെ തണലിലാണെന്നും എന്നാല്‍ മക്കള്‍ നടന്‍മാരൊന്നും മോശക്കാരല്ലെന്നും സംവിധായകന്‍ മനോജ് കാന. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്ററില്‍ നടന്ന 'ദുല്‍ഖര്‍ സല്‍മാന്‍- മമ്മൂട്ടി, പ്രണവ് മോഹന്‍ലാല്‍- മോഹന്‍ലാല്‍' എന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
കഴിവുള്ളവര്‍ സിനിമയില്‍ നിലനില്‍ക്കുമ്പോള്‍ ഇടത്പക്ഷ രാഷ്ട്രീയത്തില്‍ അതൊരിക്കലും നടക്കില്ലെന്ന് നടന്‍ ബിനീഷ് കോടിയേരി. നേതാക്കളുടെ മക്കള്‍ എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാണ്. ജനങ്ങള്‍ ഒരാളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരാളുടെ രാഷ്ട്രീയ ഭാവിയെന്നും ബിനീഷ് പറഞ്ഞു. പ്രേംനസീര്‍ മലയാളസിനിമയുടെ തലതൊട്ടപ്പനായി നിന്നിരുന്ന കാലത്താണ് മകന്‍ ഷാനവാസ് അഭിനയരംഗത്ത് എത്തിയത്. എന്നാല്‍ രണ്ടോ മൂന്നോ സിനിമയ്ക്കപ്പുറം ഷാനവാസിന് നിലനില്‍ക്കാനായില്ലെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. സത്യന്റെയും കെ.പി ഉമ്മറിന്റെയും മകന്റെ അവസ്ഥയും ഇതുപോലെയായിരുന്നു. കലാരംഗത്ത് പ്രതിഭ വേണം രാഷ്ട്രീയത്തില്‍ പ്രതിഭ വേണ്ടെന്നും ഹരികുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ വന്നത് വലിയ അപരാധമായി കാണേണ്ടെന്ന് ഉണ്ണിമുകുന്ദന്‍. ഞാനൊക്കെ അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞിട്ടുണ്ട്. രക്ഷിതാക്കളുടെ പേരില്‍ അവര്‍ക്ക് എന്‍ട്രി കിട്ടിയത് വലിയകാര്യമാണെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
ഞാനൊക്കെ യൂത്ത് ഫെസ്റ്റിവലുകളിലൂടെയാണ് സിനിമയിലെത്തിയതെന്ന് നടന്‍ ജോബി. ബാലചന്ദ്രമേനോന്‍ അച്ചുവേട്ടന്റെ വീട്ടിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെയാണ് സിനിമകളില്‍ അഭിനയിക്കുന്നത്. അതിനിടെ പെട്ടെന്നൊരു താരത്തിന്റെ മകന്‍ പൊട്ടിമുളച്ച് വരുന്നത് കാണുമ്പോള്‍ വിഷമം തോന്നുമെന്നും ജോബി പറഞ്ഞു. ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, ട്രഷറര്‍ കെ. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha