വിശ്വാസികള്‍ക്ക് ഇനി ഭക്തിനിര്‍ഭരമായ നാളുകള്‍...

വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന് അവസരം നല്‍കി വിശുദ്ധിയുടെ മാസം വന്നെത്തി. നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദൈവപ്രകീര്‍ത്തനങ്ങളുമായി ഇനി വിശ്വാസികളുടെ ഒരു മാസക്കാലം. മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമാവാത്തതിനാലാണ് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആരംഭിക്കുന്നത്. കൊടും വേനലിലും ഇടവപ്പാതിയിലുമായാണ് ഈ കൊല്ലത്തെ നോമ്പുകാലം.
ദൈര്‍ഘ്യം കൂടിയ പകലുകളാവും ഈ വര്‍ഷത്തെ റമദാനില്‍. ദൈവവചനങ്ങളുമായി ജിബ്‌രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ മാസമാണിത്. സത്യത്തിന്റെ നിലനില്‍പിനുതന്നെ ആധാരമായ ബദര്‍ യുദ്ധം നടന്ന മാസം. വംശങ്ങളും ഗോത്രങ്ങളും തിരിഞ്ഞുള്ള കിടമത്സരത്തിനും ചൂഷണത്തിനും മേല്‍, സത്യം മാത്രം വിളിച്ചുപറയുന്ന പ്രവാചകന്റെ നേതൃത്വത്തില്‍ വിജയം നേടിയ മാസം.
റമദാനില്‍ നന്മചെയ്യുന്നവര്‍ക്ക് കൂടുതല്‍ പുണ്യം ലഭിക്കുമെന്ന വാഗ്ദാനമുള്ളതിനാല്‍ വര്‍ഷത്തില്‍ നിര്‍ബന്ധമായി നടത്തേണ്ട സകാത്ത് വിതരണത്തിന് വിശ്വാസികള്‍ റമദാനാണ് തെരഞ്ഞെടുക്കുന്നത്. ഇക്കാരണത്താല്‍ ദാനധര്‍മങ്ങളൊഴുകുന്ന കാലം കൂടിയായി റമദാന്‍ മാറുന്നു
https://www.facebook.com/Malayalivartha