പത്തു വര്‍ഷം മുമ്പ് 'നിപ 'വൈറസ് ലോകത്തെത്തിയത് മലേഷ്യയില്‍ നിന്നും... മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തുന്ന പകര്‍ച്ചവ്യാധി കേരളത്തിൽ ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് ചങ്ങോരത്ത്... വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന മുന്നറിയിപ്പു നല്‍കി ആരോഗ്യവകുപ്പ്...

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. സുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്.
അതുപോലെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
നിപ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ;
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍;
രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
കേരളത്തെ ആശങ്കയുടെ നിഴലിലാക്കിയിരിക്കുന്ന വൈറസ് ബാധ ലോകത്തിന് മുന്നിലേക്ക് വന്നത് പത്തു വര്‍ഷം മുമ്പ് മലേഷ്യയില്‍ നിന്നും. മൃഗങ്ങളില്‍നിന്ന്, പ്രധാനമായും വവ്വാലുകളില്‍നിന്ന്, മനുഷ്യരിലേക്കു പകരുന്നതാണു നിപ വൈറസ് കേരളത്തില്‍ ആദ്യമായാണു സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ചങ്ങോരത്ത് പനി ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തിലെ മൂന്നുപേരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചപ്പോള്‍, മാരകമായ നിപ വൈറസ് ബാധയാണു മരണകാരണമെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്.
മലേഷ്യയിലെ 'കാമ്പുംഗ് ബാരു സുംഗായി നിപ' എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ടാണ് വൈറസിന് നിപ്പാ വൈറസ് എന്ന പേരു വന്നത്. പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ്പാ. ആര്‍എന്‍എ വൈറസ് ആണ്.മൃഗങ്ങളിലൂടെ പടരുന്ന വൈറസ് ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. മലേഷ്യയില്‍ 1998-ല്‍ എന്‍നിനോയുടെ ഭാഗമായി ഉണ്ടായ വരള്‍ച്ചാ കാലത്താണ് ആദ്യം ഈ വൈറസ് പ്രത്യക്ഷപ്പെട്ടത്. വ്യാപിച്ചതോടെ സിംഗപ്പൂരിലും മലേഷ്യയിലും ഒട്ടേറെ ജീവന്‍ നിപാ അപഹരിച്ചു.
നിപ്പാ വൈറസ് ബാധയില്‍ കനത്ത നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബംാദേശിലാണ്. പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബംാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിലായിരുന്നു മരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചപ്പോള്‍ മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു.
കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യന്‍ നരിച്ചീറുകള്‍ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങിയത് ചെറിയ കാര്‍ഷിക നഷ്ടത്തിന് കാരണമായി. കൂറേ കാര്‍ഷിക വിളകള്‍ പോയി എന്നു മാത്രമായിരുന്നു കര്‍ഷകരുടെ വിചാരം എന്നാല്‍ അധികം വൈകാതെ മലേഷ്യയിലെ വന്‍ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി.
പന്നികള്‍ കൂട്ടമായി മരണത്തിന് കീഴടങ്ങി. എന്നിട്ടും ആരും കാര്യമാക്കിയില്ല. എന്നാല്‍ സമാനമായ രോഗം മനുഷ്യരെയും ബാധിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇരുന്നൂറില്‍ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ നൂറിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വര്‍ധിച്ചു.
ജപ്പാന്‍ജ്വരമാണെന്ന തെറ്റിദ്ധാരണയില്‍ ആയിരുന്നു ചികിത്സകള്‍ അത്രയും. തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാനും മലേഷ്യക്കാര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ഇവര്‍ ആദ്യം കൈക്കൊണ്ടത്. അപ്പോഴേയ്ക്കും നിപാ വൈറസ് കൊടുങ്കാറ്റുപോല പടര്‍ന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha