പേരാമ്പ്രയില്‍ ആദ്യം മരിച്ചവരെ ചികിത്സിച്ച നഴ്‌സ് ലിന കൂടി മരിച്ചതോടെ ആശങ്ക വർദ്ധിച്ചു... നിപ വൈറസ് ഭീതിയിൽ മരണവീട്ടില്‍ പോലും ആരും സഹായത്തിനെത്തുന്നില്ല; ബന്ധുക്കള്‍ ഒറ്റപ്പെടുന്നു... മരിച്ചവരുടെ കുടുംബം ഊരുവിലക്ക് നേരിടുന്ന അവസ്ഥയിൽ

രോഗബാധ ഭീതിയില്‍ മരണ വീടുകളിലേക്കും മറ്റും ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ടു. സഹായത്തിന് പോലും ആരുമില്ലാതെ മരിച്ചവരുടെ കുടുംബം ഊരുവിലക്ക് നേരിടുന്ന അവസ്ഥയിലാണ്. കോഴിക്കോട് ചങ്ങാരത്ത് പേരാമ്പ്രയില്‍ മൂന്ന് പേര്‍ മരണമടഞ്ഞതോടെയാണ് ആശങ്ക തുടങ്ങിയത്.
കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ മൂന്നുപേരുമാണ് ഇന്നലെ മരിച്ചത്. ഇതിന് പിന്നാലെ പേരാമ്പ്രയില്‍ ആദ്യം മരിച്ചവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്കാശുപത്രി നഴ്‌സ് ലിന കൂടി മരിച്ചതോടെ ആശങ്ക ശക്തമായി. നിപ്പ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണു ചികിത്സ. അതിനാല്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സിച്ച നഴ്‌സ് കൂടി രോഗം ബാധിച്ചു മരിച്ചെന്ന് വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആശങ്ക ഇരട്ടിയായിരിക്കുകയാണ്.
നഴ്‌സ് ലിനയെ വൈറസ് ബാധ പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് പോലും നല്‍കാതെ ആശുപത്രി അധികൃതര്‍ തന്നെ സംസ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ആധികാരികമല്ലാത്ത വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ. കണ്‍വീനറുമായി ദൗത്യസേന രൂപീകരിച്ചു. മണിപ്പാലിലെ വൈറസ് ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം ചങ്ങോരത്ത് മേഖലയില്‍ പരിശോധന നടത്തി.
മൂന്നുപേര്‍ മരിച്ച വീട്ടിലല്ലാതെ മറ്റെങ്ങും വൈറസ് ബാധ കണ്ടെത്തിയില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സംഘത്തലവന്‍ പ്രഫ. ജി. അരുണ്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha