കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പള്‍സര്‍ സുനി വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു... തന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാല്‍സംഗം ഒഴിവാക്കണം; ജാമ്യം നേടിയെടുക്കാൻ തന്ത്രം മെനഞ്ഞ് അഡ്വ.ആളൂര്‍...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പള്‍സര്‍ സുനി കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ന് കേസ് പരിഗണനയ്‌ക്കെടുക്കുമ്പോള്‍ വിടുതല്‍ ഹര്‍ജിയ്‌ക്കൊപ്പം മുഖ്യതെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യം ലഭിക്കണം എന്നാവാശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷയും പള്‍സറിന് വേണ്ടി സമര്‍പ്പിക്കുമെന്ന് അഡ്വ.ആളൂര്‍. പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ പള്‍സറിനെതിരെ ബലാല്‍സംഗ കുറ്റവുംചുമത്തിയിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കുന്ന തെളിവകളൊന്നും ഇതുവരെ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടില്ലന്നും അതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഈ വകുപ്പ് ഒഴിവാക്കി കിട്ടണമെന്നാണ് വിടുതല്‍ ഹര്‍ജിയിലെ ആവശ്യമെന്നും ആളൂര്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കണമെന്നതായിരിക്കും പ്രത്യേക അപേക്ഷയിലെ പ്രധാന അവശ്യം.ഇല്ലാത്ത പക്ഷം ഇത് തനിക്കും അഭിഭാഷകനും കാണുന്നതിനുള്ള അവസരം നല്‍കണം എന്ന ആവശ്യവും കൂടി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ പള്‍സറിന്റെ അപേക്ഷയിലും കോടതി സമാനാന നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ അനുവദിക്കണമെന്നഭാഗം കൂടി പ്രത്യേക അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രതിഭാഗം തയ്യാറാതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതി. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണ് അറസ്റ്റു ചെയ്തത്. ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റു ചെയ്യുന്നത്.
പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചട്ടുണ്ട്.
https://www.facebook.com/Malayalivartha