മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽ ഹാസൻ കൂടി കാഴ്ച നടത്തി; മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാപകന്‍ കമല്‍ ഹസനുള്ള അടുപ്പം രാഷ്ട്രീയ സഖ്യമായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്

കമല്‍ ഹസന്റെ മക്കള്‍ നീതി മയ്യം ഇടത് പക്ഷത്തിനൊപ്പം ചേരുമോ.. മുഖ്യമന്ത്രി പിണറായി വിജയനുമായി മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാപകന്‍ കമല്‍ ഹസനുള്ള അടുപ്പം രാഷ്ട്രീയ സഖ്യമായി മാറുമോ എാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുത്. മക്കള്‍ നീതി മയ്യത്തിന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കുതിന് കേരളാ മുഖ്യമന്ത്രിയെ ക്ഷണിച്ചെ കാര്യം കമല്‍ ഹസ്സന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതു പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പാര്‍ട്ടിയുടെഅനുമതി വാങ്ങണം.
പിണറായി വിജയനുമായുള്ള അടുപ്പം കമല്‍ ഹസന്‍ രാഷ്ട്രീയ മായി ഉപയോഗിച്ചാല്‍ മക്കള്‍ നീതി മയ്യവും സിപിഎം ഉം സിപിഐ യും അടക്കമുള്ള ഇടത് പാര്‍ട്ടി ളുമായി രാഷ്ട്രീയ അടുപ്പം സ്ഥാപിക്കുതിനും ഇതിലൂടെ രാഷ്ട്രീയ സഖ്യത്തിന് കളമൊരുങ്ങുതിനും സാധ്യതയുണ്ട്.നിലവില്‍ സിപിഎം ഉം സിപിഐ യും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും സിപിഐ എം എല്‍ ഉം എസ്യുസിഐ സി യുമാണ് ഇടത് പക്ഷ പാര്‍ട്ടികളിലുള്ളത്. തമിഴ്‌നാട്ടിലാകെ സിപിഎം ഉം സിപിഐ യും ഡിഎംകെയും കോഗ്രസുമടങ്ങു രാഷ്ട്രീയ സഖ്യത്തിനൊപ്പമാണ്. ഡിഎംകെ നേതാവ് സ്റ്റാലിന് കമല്‍ ഹസനുമായി സഹകരിക്കുതിന് താല്പര്യമില്ല.
ഇടതുപക്ഷത്തെ പല പാര്‍ട്ടികളും പലസംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് കോഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ കമല്‍ ഹസനുമായി ചേർന്ന് തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിന് സാധ്യതയുണ്ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കമല്‍ ഹസന് നല്ല ബന്ധമാണുള്ളത്.
ഇങ്ങനെ വ്യക്തിപരമായ തന്റെ ബന്ധങ്ങള്‍ കമല്‍ ഹസന്‍ സമര്‍ദ്ദമായി ഉപയോഗിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ ഇടത് പക്ഷത്തിന് പ്രാമുഖ്യമുള്ള രാഷ്ട്രീയ സഖ്യം രൂപീകരിക്കാവുതാണ്. എന്നാൽ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം നേതൃത്വമാണ്. സിപിഎം നെ സംബന്ധിച്ചടുത്തോളം മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഹകരണം എന്ന ആശയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വെയ്ക്കുുണ്ട്. അങ്ങനെ എല്ലാ സാഹചര്യങ്ങളും ഒത്ത് വന്നാൽ ഇടതുപക്ഷപാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതിമയ്യവും ചേർന്നേക്കും .
https://www.facebook.com/Malayalivartha