കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസുകൾ മാറ്റിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്‍റെ ഹരജി, വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹരജി, രണ്ടാം പ്രതി മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ എന്നിവയാണ് മാറ്റിയത്. കേസിലെ അഭിഭാഷകർ വിടുതൽ ഹരജിയിലും നൽകിയിരുന്നു.
പൾസർ സുനി എന്ന സുനിൽകുമാറാണു കേസിലെ മുഖ്യപ്രതി. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണ് അറസ്റ്റു ചെയ്തത്. ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റു ചെയ്യുന്നത്.
പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചട്ടുണ്ട്.
https://www.facebook.com/Malayalivartha