കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം കണ്ടെങ്കിലും മിണ്ടാത്തത് വാര്‍ത്തയായി; എല്ലാം മറന്ന് പിണറായിക്ക് മമതാ ബാനര്‍ജിയുടെ പിറന്നാള്‍ ആശംസ

മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നു. കര്‍ണാടകയില്‍ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം കണ്ടെങ്കിലും കാണാത്തത് പോലെ ഇരുവരും ഇരിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
അതേസമയം, മാര്‍ച്ച് 21നാണ് പിണറായി തന്റെ 74 ആം പിറന്നാള്‍ ആഘോഷിച്ചത്.
മമത ഇപ്പോള്‍ പിറന്നാള്‍ ആശംസിച്ചതിനെ ട്വിറ്റര്‍ ഉപയോക്താക്കള്‍ മമതയെ കളിയാക്കുകയും ചെയ്തിട്ടുണ്ട്. ചിലരാകട്ടെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ശേഷം പിണറായിയുടെ പിറന്നാള്‍ എന്നാണെന്ന് കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടും മമതയുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha