മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയപ്പോൾ ശ്‌മശാനം പ്രവർത്തന രഹിതം ; മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

നിപ വെെറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്‌മശാനം ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നിപ വെെറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ സംസ്‌കരിക്കാന്‍ ശ്‌മശാനം അധികൃതര്‍ വിസമ്മതിച്ചിരുന്നു.
മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരോട് ശ്‌മശാനം പ്രവര്‍ത്തനരഹിതമാണെന്നായിരുന്നു ഇവരുടെ മറുപടി. സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha