നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍

നിപ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റ് ട്വിറ്ററിലൂടെയാണ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കയത്. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ ഇ. തങ്ങളുടെ പൗരന്‍മാര്‍ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു.എ.ഇ പൗരന്‍മാരോട് നിര്‍ദേശിച്ചു.
നിപ്പോ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.
https://www.facebook.com/Malayalivartha