ശശി തരൂരിനു നേരെ ആത്മഹത്യ പ്രേരണകുറ്റം ; സുനന്ദ പുഷ്കറുടെ ആത്മഹത്യയിൽ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം ഇന്ന് കോടതിയില്‍

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ ആത്മഹത്യക്കേസിൽ ഡല്‍ഹി പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം ഇന്ന് കോടതിയില്‍. പട്യാല മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് അവരെ പ്രേരിപ്പിച്ചത് തരൂരിന്‍റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭർതൃപീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
എന്നാല്‍, ഇതുവരെ പോലീസ് ശശി തരൂരിന്‍റെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നൽകിയതിനാലും തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ച തരൂർ രാജ്യം വിട്ടു പോകാൻ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha