ചെങ്ങന്നൂർ ത്രികോണത്തിൽ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക്; ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ത്രികോണ മത്സരം പ്രചരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്

ചെങ്ങന്നൂരില്‍ ത്രികോണത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ത്രികോണ മത്സരം പ്രചരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. കെഎം മാണി നേതൃത്വം നല്‍കുന്ന കേരളാകോണ്‍ഗ്രസ് യുഡിഎഫിന് പിന്‍തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. മാണിയുടെ പിന്‍തുണയ്ക്കായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും സിപിഎം നേതൃത്വം ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഇടത് മുന്നണിയിലെ പ്രബലകക്ഷിയായ സിപിഐ ഒരുകാരണ വശാലും മാണിയെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു. എന്തായാലും യുഡിഎഫിന് പിന്‍തുണ പ്രഖ്യാപിച്ച മാണി കോണ്‍ഗ്രസിന് ആശ്വാസം പകരുകയായിരുന്നു. പ്രചരണത്തില്‍ ഏറെ പിന്നോക്കം പോയ യുഡിഎഫ് മാണിപിന്‍തുണ പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതേസമയം ബിഡിജെഎസ്സ് പ്രഖ്യാപിച്ച നിസഹകരണവും വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച സമദൂരവും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമദൂരമെന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ബിജെപിയാകട്ടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെയടക്കം രംഗത്തിറക്കി പ്രചരണത്തില്‍ നഷ്ടമായ മുന്നേറ്റം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം സീറ്റി തിരിച്ച് പിടിക്കണമെന്നതും സിപിഎം നെ സംബന്ധിച്ചടുത്തോളം സീറ്റ് നിലനിര്‍ത്തണമെന്നതും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വാശികൂട്ടുന്നു.ബിജെപിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകളെങ്കിലും നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമാണ്.
https://www.facebook.com/Malayalivartha