അവസാനമായി അവളുടെ വിരൽ തുമ്പ് തൊട്ടപ്പോൾ ആ കണ്ണ് തുറന്നു... ആ കണ്ണിൽ നിന്നും ഇറ്റ് വീണത് ഞങ്ങൾ ഒരുമിച്ചുള്ള ഒരുപാട് സ്വപ്നങ്ങളായിരുന്നു... വേദനയോടെ ആ നിമിഷത്തെ ഓർത്ത് സജീഷ് പറയുന്നു 'എനിക്കവളെ കുറിച്ച് അഭിമാനം മാത്രമേ ഉള്ളു'...

ഞായറാഴ്ച രാത്രി ലിനി നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ സുരക്ഷാ കാരണങ്ങളാല്‍ വീട്ടുകാരുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ ദഹിപ്പിക്കുകയും ആയിരുന്നു. ഇപ്പോഴും ഭാര്യ മരിച്ചെന്ന് 36 കാരനായ സജീഷിന് തോന്നിയിട്ടില്ല. എന്നിരുന്നാലും പേരാമ്പ്രയിലെ നഴ്‌സ് ലിനിയുടെ വിയോഗത്തില്‍ എന്തു പറയണമെന്നറിയാതെ വിഷമിക്കുകയാണ് സജീഷ്.
ഭാര്യയുടെ അസുഖവിവരം അറിഞ്ഞ ബഹ്‌റിനില്‍ നിന്നും വേഗത്തില്‍ മടങ്ങി വന്നെങ്കിലൂം വെറും രണ്ടു മിനിറ്റ് മാത്രമാണ് സജീഷിന് പ്രിയതമയെ കാണാനായത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളെ പരിചരിച്ച നഴ്‌സായിരുന്നു ലിനി. ഞായറാഴ്ച രാവിലെ സജീഷ് ലിനിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
എന്നാല്‍ ഓക്‌സിജന്‍ മാസ്‌ക്ക് ധരിച്ചിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. വെറും രണ്ടു മിനിറ്റ് മാത്രമാണ് സന്ദര്‍ശനം നീണ്ടു നിന്നത്. തുടര്‍ന്ന് താന്‍ കയ്യില്‍ പിടിച്ചപ്പോള്‍ ലിനിക്ക് ബോധം വന്നു. നഴ്‌സിംഗ് വളരെ കടുപ്പമേറിയ ജോലികളില്‍ ഒന്നാണ്. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നെന്ന് സജീഷ് പറഞ്ഞു. ലിനി ജോലി സത്യസന്ധമായി ചെയ്തു. തന്റെ ക്ഷീണം പോലും നോക്കാതെ വിശ്രമമില്ലാതെ അവള്‍ ജോലി ചെയ്തു.
ബുധനാഴ്ച സജീഷ് വിളിച്ചപ്പോള്‍ പനിയാണെന്നായിരുന്നു ലിനി പറഞ്ഞത്. ലീവെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ട രോഗികള്‍ കൂടുതലാണെന്ന് പറഞ്ഞ് ജോലിക്ക് പോയി. മരണമടയുന്നതിന് മുൻപ് ഭര്‍ത്താവിനുള്ള കത്തില്‍ മക്കളെ നന്നായി നോക്കണമെന്ന് ലിനി എഴുതിയിരുന്നു. ഈ കത്ത് ലിനിയുടെ മരണശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
കത്ത് തന്റെ ഒരു ബന്ധുവിന് പിറ്റേന്ന് സജീഷ് തന്നെയാണ് നല്‍കിയത്. സര്‍ക്കാരില്‍ ഒരു സ്ഥിരജോലിക്കായി ലിനി കഠിനമായി പ്രയത്‌നിച്ചിരുന്നു. എന്നാല്‍ അത് ലിനിയുടെ മരണത്തോടെ ഭര്‍ത്താവിനായി പോയെന്ന് മാത്രം. ജോലിക്കൊപ്പം അഞ്ചും രണ്ടു വയസ്സുള്ള മക്കള്‍ക്കൊപ്പവും ലിനിക്ക് സമയം ചെലവഴിക്കണമായിരുന്നു. ഇപ്പോഴും അഞ്ചു വയസ്സുകാരനായ ഋഥിലും രണ്ടു വയസ്സുകാരനായ സിദ്ധാര്‍ത്ഥും അമ്മ ജോലിക്ക് പോയിരിക്കുയാണെന്നും മടങ്ങി വരുമെന്നുമുള്ള പ്രതീക്ഷയിലാണ്.
കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സജീഷിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മക്കള്‍ക്ക് 10 ലക്ഷം രുപ വീതം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. മക്കളെ വളര്‍ത്താന്‍ സര്‍ക്കാര്‍ ജോലി അത്യാവശ്യമാണെന്നും അതില്‍ സര്‍ക്കാരിന് നന്ദി പറയുന്നതായും സജീഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha