ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ച്ചയുണ്ടാകണം ; കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് ആന്റണിക്ക് പറയാനാകുമോ ; എ.കെ ആന്‍റണിക്ക് വിഭ്രാന്തിയെന്ന് പിണറായി

എ.കെ ആന്‍റണിക്ക് വിഭ്രാന്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലാണെന്നും വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദേശീയപാതയ്ക്കായി കണ്ണൂരില്‍ സ്ഥലമേറ്റമെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി അവയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചു. കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ മാത്രം അഭിരമിക്കുന്നുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിക്കും മുഖ്യമന്ത്രി മറുപടി നല്‍കി.
കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് ആന്റണിക്ക് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിക്കാരും ആകുകയാണെന്നും പിണറായി പരിഹസിച്ചു.
https://www.facebook.com/Malayalivartha