ഇപോസ് റേഷന്‍ കൊള്ള: സംസ്ഥാനതല പരിശോധന പ്രഹസനം, മാഫിയക്ക് മുന്നില്‍ പൊതുവിതരണ വകുപ്പിന് കാലിടറി

വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള വ്യാപക തിരിമറിക്കെതിരെ കര്‍ശന പരിശോധന നടത്തുമെന്ന് അവകാശപ്പെട്ട് ഇപോസിലെ റേഷന്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടത്തിയ ആദ്യ പരിശോധന പ്രഹസനമായി. ചൊവ്വാഴ്ച നടന്ന സംസ്ഥാനതല പരിശോധനയില്‍ മുഴുവന്‍ താലൂക്കുകളിലും മൂന്നാം നമ്പര്‍ റേഷന്‍ കട പരിശോധിച്ച് കൊള്ളക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.
ഇപോസിലൂടെ സംസ്ഥാനത്തെ 4019 റേഷന്‍ കടകളിലും എന്ത് നടക്കുന്നുവെന്ന് കൃത്യമായി സാധാരണ ജനത്തിന് പോലും മനസ്സിലാക്കാന്‍ സംവിധാനമുണ്ട്. http://epose. kerala.gov.in/AbstractTransReport.jsp എന്ന ലിങ്കില്‍ മൊബൈല്‍ ഫോണില്‍ ക്ലിക്ക്‌ചെയ്താല്‍ പോലും ഒ.ടി.പിയിലൂടെ അധികം റേഷന്‍ വസ്തുക്കള്‍ നല്‍കിയ കടക്കാരെ താലൂക്ക് തലത്തില്‍ തിരിച്ചറിയാനാവും. ഈ സംവിധാനം ഉപയോഗിച്ച് അഴിമതിക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാ താലൂക്കിലും മൂന്നാം നമ്പര്‍ കട പരിശോധിക്കുകയായിരുന്നു.
മൂന്നാം നമ്പര്‍ റേഷന്‍കട ഇല്ലാത്ത ഒരു താലൂക്കില്‍ രണ്ടാം നമ്പര്‍ കടയിലാണ് പരിശോധന നടന്നത്. വകുപ്പിന്റെ ഈനിലപാട് മാഫിയക്ക് വളം വെക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. മാസത്തില്‍ 20 മുതല്‍ 40 ശതമാനം വരെ ഒ.ടി.പിയില്‍ റേഷന്‍ വിതരണം നടത്തിയവരെ ഒഴിവാക്കിയാണ് ആദ്യ പരിശോധന നടത്തിയത്.നേരത്തെ കര്‍ശന പരിശോധന നടത്തണമെന്ന് അറിയിച്ച് ഇറക്കിയ ഉത്തരവ് ആദ്യം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്താനാണ് ആവശ്യപ്പെട്ടതെങ്കിലും അത് വേണ്ടെന്ന് വെച്ചു.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഇപോസ് പ്രഖ്യാപനത്തിെന്റ പശ്ചാത്തലത്തിലാണ് പരിശോധന മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാലിത് മാഫിയയെ സഹായിക്കുന്നതിനാണെന്ന വാദവുമായി പൊതുവിതരണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ രംഗെത്തത്തി. മാത്രമല്ല പ്രഹസന പരിശോധനക്കെതിരെ റേഷന്‍കട സംഘടനകളും രംഗത്തുണ്ട്. ഇത്തരം ഒരു പരിശോധനയിലൂടെ അഴിമതി തടയാനാവില്ലെന്ന നിലപാടുമായി ഭരണ-പ്രതിപക്ഷ സംഘടനകളും രംഗത്തുവന്നു. റേഷന്‍ വിതരണം പഞ്ചായത്ത് തലത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്ന് പ്രഖ്യാപിെച്ചങ്കിലും അതും ഇതുവരെ നടപ്പാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha