കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു...

ജില്ലയിൽ ഒരാൾക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സിംഗ് വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ നിപ്പ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും ഇന്നലെയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനാണ് കോഴിക്കോട് ചികിത്സസ തേടിയവരിലൊരാള്‍. ഇവിടെ ആകെ 17 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ട് പേരും കോഴിക്കോട്ട് നിന്നെത്തിയവരാണ്. പേരാമ്ബ്രയില്‍നിന്നു കടുത്തുരുത്തിയില്‍ വിവാഹനിശ്ചയത്തിനെത്തിയ അന്പത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണ് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha