പിണറായിക്ക് മമതയുടെ പിറന്നാള്‍ ആശംസ; അമ്പരന്ന് ദേശീയ രാഷ്ട്രീയം; മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായിയുടെ മൂന്നാമത്തെ പിറന്നാള്‍

മുഖ്യമന്ത്രിയായ ശേഷം മൂന്നാമത്തെ പിറന്നാളാണ് പിണറായിയുടേത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമില്ലാത്ത ഒരു പ്രത്യകത ഇത്തവണത്തെ പിറന്നാളിന് ഉണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പിണറായിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നതാണ് രാഷ്ട്രീവൃത്തങ്ങളെ അമ്പരിപ്പിച്ചത്. എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് പിണറായിയും മമതയും വേദി പങ്കിട്ടതിന് പിന്നാലെയാണ് പിറന്നാള്‍ ആശംസയുമായി മമതയുടെ ട്വീറ്റ്. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകന്‍ ദേബു ദാസിനെയും ഭാര്യയെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന സംഭവത്തിന് പിന്നാലെയാണ് ഈ പിറന്നാള്‍ ആശംസയെന്നതും കാണാതെ പോകരുത്. മമതയുടെ പിറന്നാള്‍ ആശംസ ട്വീറ്റ് ട്രോളായി ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍ റീട്വീറ്റ് ചെയ്തതോടെ അതിന് പിന്നിലെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നു.
അതേസമയം പിണറായി ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്നെ പിണറായിയുടെ സര്‍ക്കാരും മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാശയിലും അസംതൃപ്തിയിലും ആയിരുന്ന ജനങ്ങള്‍ക്ക് ഇവിടെ ചിലതെല്ലാം നടക്കും എന്ന കാര്യം ബോധ്യപ്പെട്ടു. അഴിമതിയുടെ നാട് എന്ന നിലയില്‍ നിന്നും രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിവരുന്നുണ്ട്. കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. വ്യവസായത്തിലൂടെ മാത്രം വികസനം എന്നതല്ല ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൊണ്ടുള്ള വികസനം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.
https://www.facebook.com/Malayalivartha