സുനന്ദ കേസ് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി ; ഈ മാസം 28ന് കേസ് പരിഗണിക്കും ; തരൂരിനെതിരായ കേസ് ഇനി പരിഗണിക്കുന്നത് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതി

സുനന്ദ പുഷ്കറിന്‍റെ മരണവുമായ ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല കോടതി പ്രത്യേക കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് ഇനി കേസ് പരിഗണിക്കുക. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിയാണിത്. ഈ മാസം 28ന് കേസ് പരിഗണിക്കും.
സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണം ആത്മഹത്യയാണെന്ന് പറയുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അവിശ്വസനീയവും അപഹാസ്യവുമാണ് പൊലീസ് നടപടിയെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
https://www.facebook.com/Malayalivartha