ഇടുക്കി തൊടുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരുക്ക്; ഒരാള്‍ ഗുരുതരാവസ്‌ഥയില്‍

വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങിയ ദമ്ബതികളുള്‍പ്പടെ ഏഴുപേര്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്. മുവാറ്റുപുഴ-പുനലൂര്‍ സംസ്‌ഥാനപാതയില്‍ വാഴക്കുളത്തിനടുത്ത് വേങ്ങച്ചുവട്ടില്‍ ബുധനാഴ്‌ച വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം.
ബംഗളൂരുവില്‍ താമസമാക്കിയ നോര്‍ത്ത് പറവൂര്‍ സ്വദേശികളായ പ്രദീപ് (48), ഭാര്യ സോണിയ(40) മകള്‍ ആന്‍ജലീന സോണിയയുടെ സഹോദരി മേരി ആന്‍ ബിജു(45), ബന്ധു നിഷ കിരണ്‍ ജോര്‍ജ്(30) മകള്‍ ആന്‍മരിയ കിരണ്‍ ജോര്‍ജ്(ഒന്നര) സുഹൃത്ത് ഇവ പട്ടീല്‍ (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ മേരി ആന്‍ ബിജുവിന്റെ നില ഏറെ വൈകിയും ഗുരുതരാവസ്‌ഥയില്‍ തുടരുകയാണ്.
പറവൂരിലെ കുടുംബവീട്ടില്‍ എത്തിയ ഇവര്‍ ബന്ധുക്കള്‍ക്കൊപ്പം വാഗമണ്ണിനു പോയി മടങ്ങും വഴിയാണ് അപകടം.
https://www.facebook.com/Malayalivartha