ഇടുക്കിയില്‍ ഭിത്തിയില്‍ വിസ്‌മയം വിരിയിച്ച് കലാകാരന്‍; തിരുവനന്തപുരം സ്വദേശിയുടെ കരവിരുതില്‍ വിരിഞ്ഞത് മനോഹരമായ ചുവര്‍ച്ചിത്രം

ഇടുക്കി കട്ടപ്പനയിൽ വിശപ്പിന്റെ വിളിയില്‍ പച്ചിലയും കരിയും ഇഷ്‌ടികക്കഷണങ്ങളുമെല്ലാം സദാനന്ദനു നിറക്കൂട്ടുകളായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ കരവിരുതില്‍ വിരിഞ്ഞത് മനോഹരമായ ചുവര്‍ച്ചിത്രം. ഇന്നലെ വൈകിട്ട് നാലോടെ സെന്‍ട്രല്‍ ജങ്‌ഷനില്‍ എത്തിയവരെല്ലാം ഈ മനോഹരകാഴ്‌ച കണ്ടാണ് മടങ്ങിയത്.
തിരുവനന്തപുരം സ്വദേശി സദാനന്ദനാണ് വഴിപോക്കനും റോഡും പാലവും വീടും തെങ്ങും തടാകവുമൊക്കെ അടങ്ങുന്ന മനോഹരമായ ചിത്രം വ്യാപാര സ്‌ഥാപനത്തിന്റെ ചുവരില്‍ തയാറാക്കിയത്. കാഴ്‌ച ആസ്വദിക്കാനെത്തിയവര്‍ പേരും നാടുമൊക്കെ ചോദിച്ചെങ്കിലും ഉത്തരം നല്‍കാതെ ചിത്രരചനയില്‍ മുഴുകി. ചിത്രം പൂര്‍ത്തിയായപ്പോള്‍ കാണികളില്‍ ചിലര്‍ നല്‍കിയ പണം സ്‌നേഹപൂര്‍വം വാങ്ങി മിണ്ടാതെ നടന്നകന്നു.
https://www.facebook.com/Malayalivartha