ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ സുരക്ഷാചുമതല വഹിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു !

കേരളത്തിലെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ സുരക്ഷാചുമതല വഹിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പാമ്പ് കടിയേറ്റു. ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ വച്ചാണ് കളമശ്ശേരി എ.ആര്‍.ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറായ റോജിനെ പാമ്പ് കടിച്ചത്.
സുരക്ഷാ ജീവനക്കാര്‍ക്ക് പ്രത്യേക മുറിയില്ലാത്തതിനാൽ ഹോട്ടലിലെ സ്റ്റോർ മുറിക്ക് അടുത്തായിരുന്നു ഇയാൾ വിശ്രമിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ റോജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു
https://www.facebook.com/Malayalivartha